പന്ത്രണ്ട് മണിക്കൂർ വൈകിയെത്തിയ ഗൊരഖ്പൂർ എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തീവണ്ടി ഗതാഗതം താറുമാറാക്കി. അനവസരത്തിലെത്തിയ തീവണ്ടി ഉൾക്കൊള്ളാൻ റെയിൽവേ നടത്തിയ ക്രമീകരണത്തിൽ പത്തിലധികം വണ്ടികൾ വൈകി. രാവിലെ തലസ്ഥാനത്തേക്ക് എത്തുന്ന പ്രതിദിന തീവണ്ടികളിൽ...